കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട് (Vision)
- സാമൂഹിക നീതി, ജനപങ്കാളിത്തം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുന്ന മാതൃകാ തീരദേശ ഗ്രാമപഞ്ചായത്തായി വളരുക.
- മത്സ്യബന്ധന മേഖലയെ ആധാരമാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക.
- ശുചിത്വം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ മുന്നേറ്റം കൈവരിക്കുക.
- സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) പിന്തുടരുന്ന ജനകീയ തദ്ദേശഭരണ സംവിധാനം സൃഷ്ടിക്കുക.
ദൗത്യം (Mission)
- പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഫലപ്രദമായി ലഭ്യമാക്കുക.
- മത്സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനും തൊഴിലവസര വർധനയ്ക്കും പ്രത്യേക പ്രാധാന്യം നൽകുക.
- കുടിവെള്ളം, റോഡ്, മാലിന്യ നിർമാർജനം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ സ്ഥിരമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.
- വനിതകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്കവിഭാഗങ്ങൾ എന്നിവരുടെ ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്തുക.
- ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണസംവിധാനം ഉറപ്പാക്കുക.