മഴക്കാലപൂർവ്വ ശുചീകരണം: നീണ്ടകരയിൽ മേയ് 23 മുതൽ വിപുലമായ ഭവനസന്ദർശനവും ബോധവൽക്കരണവും

May 23, 2026

ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേയ് 23  മുതൽ എല്ലാ വാർഡുകളിലും വിപുലമായ ഭവനസന്ദർശനവും ബോധവൽക്കരണവും ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവലാൽ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീദേവിയുടെ മേൽനോട്ടത്തിൽ ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ ആരോഗ്യ സേനാംഗങ്ങളും സംയുക്തമായാണ് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തുന്നത്.
 

news