പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബി ശിവലാൽ

പ്രസിഡൻ്റ്

മായാമേരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹെലൻ എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഡയാനദേവി ജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

യമുന

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയൻ ജോണി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  • ജില്ല : കൊല്ലം
  • താലൂക്ക് : കരുനാഗപ്പള്ളി
  • റവന്യൂ വില്ലേജ് : നീണ്ടകര
  • ബ്ലോക്ക് : ചവറ
  • അസംബ്ലി : ചവറ
  • പാർലമെന്‍റ് : കൊല്ലം
  • വിസ്തൃതി : 10.19 ച.കി.മി
  • ജനസംഖ്യ (2011 ) : 16976
  • പുരുഷന്മാർ : 8357
  • സ്ത്രീകൾ : 8619
  • ജനസാന്ദ്രത : 2091
  • ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലം : 14

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് മത്സ്യതൊഴിലാളികൾ അധികം ഉള്ള പഞ്ചായത്ത് ആണ് നീണ്ടകര ഗ്രാമപഞ്ചായത്ത്. സ്ഥലത്തിന്റെ നല്ലൊരു ഭാഗം കായലുകളും വെള്ളക്കെട്ടുകളുമാണ്. പടിഞ്ഞാറ് 5 കിലോമീറ്ററോളം നീളത്തില്‍ അറബിക്കടലും തെക്ക് കിഴക്ക് അഷ്ടമുടിക്കായലും വടക്ക് ചവറ തോടും അതിരുകളായ നീണ്ടകര പഞ്ചായത്തില്‍ ജനസംഖ്യയില്‍ 70 ശതമാനവും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികളാണ്.

കൂടുതൽ വായിക്കുക